ആമുഖം

ഒരുപാട് നാളത്തെ എൻറെ സ്വപ്നമായിരുന്നു ഒരു ബ്ലോഗർ ആകുക എന്നുള്ളത് ശരിക്ക് 2011 ൽ തന്നെ ഞാൻ അതിനുള്ള ശ്രമം നടത്തിയിട്ടുണ്ട് പക്ഷേ അന്ന് ഇന്നത്തെ പോലെ ലെ മലയാളത്തിൽ എഴുതാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു വോയിസ്  എഴുത്തിലൂടെയും മറ്റും ഇപ്പോൾ ഓൾ സൗകര്യങ്ങൾ വർദ്ധിച്ചു  ചു അതുകൊണ്ടുതന്നെ ഞാൻ എൻറെ ശ്രമം വീണ്ടും തുടങ്ങുന്നു. എന്നാൽ ഞാൻ വലിയ എഴുത്തുകാരൻ ഒന്നുമല്ല എങ്കിലും ചെറിയ തോതിൽ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവങ്ങൾ ഞാൻ പങ്കുവെക്കാനാണ് ആഗ്രഹിക്കുന്നത്. എനിക്ക്  എൻറെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് പിന്നോട്ടുള്ള ഒരു നോട്ടം ആവശ്യമാണ്. ജീവിതത്തിൻറെ പല സന്ദർഭങ്ങളിലും ഒറ്റപ്പെടലുകളും ദുരനുഭവങ്ങളും ഒക്കെ അനുഭവിച്ചപ്പോൾ ഞാൻ എന്തെല്ലാം ചെയ്തു എന്നാണ് എനിക്ക് അറിയേണ്ടത് ചിലപ്പോഴൊക്കെ ദുരനുഭവങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ  ഒരേ പ്രവർത്തനങ്ങൾ തന്നെ അല്ലെങ്കിൽ ഒരേ രീതി തന്നെ എൻറെ ജീവിതത്തിൽ സ്വീകരിക്കുന്നത് കൊണ്ടാകാം. അത്തരം സന്ദർഭങ്ങൾ എങ്ങനെ തരണം ചെയ്യാം എന്ന് മനസ്സിലാക്കാൻ കഴിയും. ഞാൻ വിചാരിക്കുന്നത് എല്ലാ ദിവസങ്ങളിലും ഞാൻ എൻറെ ജീവിതത്തിലെ നല്ല അനുഭവങ്ങൾ നെഗറ്റീവ് അനുഭവങ്ങളും ഞാൻ രേഖയാക്കും

Comments